ഭഭബ്ബ (Bha Bha Ba) film review

FILM

ഭഭബ്ബ മലയാള സിനിമയിൽ അപൂർവമായി പര്രീക്ഷിക്കപ്പെടുന്ന ഒരു സ്വയംപരിഹാസ സിനിമ ആക്കാനാണ് ശ്രമിക്കുന്നത്. സിനിമ തന്നെയാണ് സിനിമയെക്കുറിച്ച് പരിഹാസ പൂര്‍വ്വം സംസാരിക്കുന്നത്; താരങ്ങളെക്കുറിച്ചും ആരാധക മനഃശാസ്ത്രത്തെയും സിനിമ കാണുന്ന നമ്മുടെ ശീലങ്ങളെയും പരിഹസിക്കുകയാണ് ലക്ഷ്യം. ആശയപരമായി ഇത് ധൈര്യ പൂര്‍വ്വമായ ശ്രമമാണെങ്കിലും, ആ ധൈര്യം സിനിമയുടെ ഉള്ളടക്കമായി പൂർണമായി മാറുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം അതിന്റെ തിരക്കഥയുടെ ഘടനയിലാണ്. കഥയ്ക്ക് വ്യക്തമായ മുന്നേറ്റമില്ല. തുടക്കം, വളർച്ച, സമാപനം എന്ന അടിസ്ഥാന കഥാഘടന ഇവിടെ കാണാനില്ല. സ്വയംപരിഹാസം എന്ന ആശയം സിനിമയുടെ ആത്മാവാകേണ്ടതിന്നു പകരം, ഒരു പുറം അലങ്കാരമായി മാത്രമാണ് ഉപയോഗിക്കപ്പെടുന്നത്. പ്രേക്ഷകൻ സിനിമയുമായി മാനസികമായി ബന്ധിപ്പിക്കാന്‍ ആവശ്യമായ ഭാവനാത്മക കേന്ദ്രബിന്ദു ഇവിടെ രൂപപ്പെടുന്നില്ല.

ദിലീപിന്‍റെ അഭിനയം പൂർണമായും തള്ളിക്കളയാനാവില്ല. എന്നാൽ കഥാപാത്രത്തിന് വ്യക്തമായ വളർച്ചയോ ആന്തരിക ചലനങ്ങളോ ഇല്ലാത്തതിനാൽ, അഭിനയമൊട്ടാകെ സ്വയം നിഷ്ക്രിയ പ്രകടനം ആയി മാറുന്നു. ഹാസ്യം പല സ്ഥലങ്ങളിലും സ്വാഭാവികമല്ല; ചില രംഗങ്ങളിൽ നടൻ കഥാപാത്രത്തെ മറികടക്കുന്നു. ഇത് സിനിമയുടെ സ്വാഭാവിക ഭാവത്തെ അസ്ഥിരമാക്കുന്നു.

മോഹൻലാലിന്‍റെ സാന്നിധ്യം സിനിമയിൽ ഒരു സിംബോളിക്പ്രെസൻസ് മാത്രമാണ്. നിലനിൽക്കുന്നത്. താരമൂല്യവും ആരാധനയും എന്ന ആശയം അടയാളപ്പെടുത്താൻ അദ്ദേഹത്തെ ഉപയോഗിക്കുന്നുണ്ടെങ്കിലും, അത് കഥയെ മുന്നോട്ട് നയിക്കുന്ന ഘടകമായി മാറുന്നില്ല. ശക്തമായ സാന്നിധ്യം ഉണ്ടായിട്ടും, ആ ഭാഗങ്ങൾ സിനിമയുടെ മൊത്തം അനുഭവത്തെ മാറ്റിമറിക്കുന്നില്ല.

ചിത്രത്തിലെ ഹ്യൂമർ വലിയ തോതിൽ
സിനിമക്കകത്തെ അടുത്തറിയുന്ന ഒരു ചെറിയ വിഭാഗത്തെ മാത്രമാണ് ലക്ഷ്യമിടുന്നത്. സിനിമയ്ക്കുള്ളിലെ സൂചനകളും പരാമർശങ്ങളും പൊതുപ്രേക്ഷകനോട് സംസാരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഹാസ്യം പലർക്കും അകലം തോന്നിക്കുന്നതായി മാറുന്നു. എല്ലാവർക്കും അനുഭവപ്പെടേണ്ട ചിരി, ഇവിടെ ചിലർക്കുള്ള ബുദ്ധിപരമായ കളിയായി ചുരുങ്ങുന്നു

സംവിധാനത്തിൽ വ്യക്തമായ നിയന്ത്രണം ഇല്ലെന്ന തോന്നൽ ഉണ്ടാകുന്നു. ദൃശ്യങ്ങളുടെ കൂട്ടിച്ചേർക്കൽ പല ഭാഗങ്ങളിലും ചിതറിക്കിടക്കുന്നു. പശ്ചാത്തല സംഗീതവും ദൃശ്യഭംഗിയും ശരാശരിക്ക് മുകളിലാണെങ്കിലും, ഉള്ളടക്കത്തിന്റെ ശൂന്യത മറയ്ക്കാൻ അവയ്ക്ക് കഴിയുന്നില്ല. സാങ്കേതിക മികവ് കഥയെ പിന്തുണയ്ക്കാതെ, ഒറ്റപ്പെട്ട ഘടകങ്ങളായി മാത്രമാണ് നിലനിൽക്കുന്നത്. ഭഭബ്ബ ഒരു ധൈര്യമായ സങ്കല്‍പത്തിൽ നിന്നുള്ള സിനിമയാണ്. പക്ഷേ അത്തരുമൊരു ധൈര്യം മാത്രം ഒരു നല്ല സിനിമയാക്കാൻ മതിയാകില്ല. ശക്തമായ തിരക്കഥയും കൃത്യമായ അവതരണവും ഇല്ലെങ്കിൽ, സ്വയംപരിഹാസം പോലും അർത്ഥശൂന്യമായ പ്രദർശനമായി മാറും. ഈ സിനിമ അത് വ്യക്തമാക്കുന്നു.

ഭഭബ്ബ നമ്മെ ഓർമിപ്പിക്കുന്നത് ഒരു ലളിതമായ സത്യമാണ്: താരമൂല്യവും സാങ്കേതിക പുതുമയും മാത്രം പോര; സിനിമ എന്നത് കഥയും വൈകാരികമായ ഒരു അനുഭവമാണ്. ആ അനുഭവം ഇവിടെ പൂർണമാകാതെ പോയി.

- അനഘ EK

ഭഭബ്ബ (Bha Bha Ba) film review

മലയാള സിനിമയുടെ സാമൂഹികബോധത്തിനും മാനുഷിക നർമത്തിനും മുഖമായിരുന്ന നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ച വാർത്ത മലയാള സിനിമാ ആസ്വാദകരെ സാരമായി ഉലച്ചിരിക്കുന്നു.

SOCIAL

Sneha GS

12/12/20251 min read