ക്രീമി പെരി-പെരി ചിക്കൻ പാസ്ത

ചേരുവകൾ

ചിക്കൻ ബ്രെസ്റ്റ്
പെരി-പെരി സോസ്
കുരുമുളക്
ചുവന്ന ഉള്ളി
വെളുത്തുള്ളി
ക്രീം
ചീസ്
സ്വീറ്റ് കോൺ
പാസ്ത

തയ്യാറാക്കുന്ന വിധം

ചിക്കൻ ബ്രെസ്റ്റ് പെരി-പെരി സോസ്, കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ മാരിനേറ്റ് ചെയ്ത ചിക്കൻ വേവിക്കുക. മറ്റൊരു പാനിൽ പാസ്ത വേവിച്ചു മാറ്റിവെക്കുക ക്കുക അതേ പാനിൽ ക്രീം, ചീസ്, സ്വീറ്റ് കോൺ എന്നിവ ചേർത്ത് സോസ് കുറുകുന്നത് വരെ തിളപ്പിക്കുക. കുറുകിയ സോസിലേക്ക് വേവിച്ച ചിക്കനും പാസ്തയും ചേർത്ത് നന്നായി ഇളക്കുക. (പെരി പെരി സോസ് ഉണ്ടാക്കാൻ, ചുവന്ന മുളക്, വെളുത്തുള്ളി, ഉള്ളി എന്നിവ നന്നായി പേസ്റ്റ് ചെയ്യുക, ശേഷം വിനാഗിരി, എണ്ണ, ഉപ്പ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കുക, ഇതിലേക്ക് ചിലപ്പോൾ ചെറുനാരങ്ങാനീരും മസാലകളും ചേർക്കാം, രുചികരമായ സോസ് തയ്യാറാക്കാൻ ഇത് തിളപ്പിക്കുകയോ പച്ചയ്ക്ക് ഉപയോഗിക്കുകയോ ചെയ്യാം.)

-അനുപമ ജോഷി

ക്രീമി പെരി-പെരി ചിക്കൻ പാസ്ത

ചിക്കൻ ബ്രെസ്റ്റ് പെരി-പെരി സോസ്, കുരുമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ ചേർത്ത് മാരിനേറ്റ് ചെയ്യുക. ഒരു പാനിൽ മാരിനേറ്റ് ചെയ്ത ചിക്കൻ വേവിക്കുക.

SOCIAL

Sneha GS

12/12/20251 min read