

സ്ത്രീകൾ ജോലിക്കപ്പുറം സംരംഭകരാകുന്ന കാലം
SOCIAL
ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് കരിയറിനെക്കുറിച്ചുള്ള ചിന്ത ജോലി എന്ന പരിധിയിൽ ഒതുങ്ങുന്നതല്ല. അതിനുമപ്പുറത്തേക്ക് അത് ചിറകു വിരിച്ചു പറന്നു പോയിരിക്കുന്നു. അവർ ഇന്ന് സംരംഭകർ, ബ്രാൻഡ് ഉടമകൾ, ക്രിയേറ്റർമാർ, മാർക്കറ്റ് ലീഡേഴ്സ് എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. വീട്, കുടുംബം, ജോലി — എല്ലാം തുല്യതയോടെ കൈകാര്യം ചെയ്‌തുകൊണ്ട് സ്വന്തം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകൾക്ക്, ബിസിനസ് ഒരു വരുമാനം മാത്രമല്ല.തങ്ങളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒരു വഴിയുമാണ്. അതിൽ ഇന്ന് സ്ത്രീകൾ ഏറെ ഇഷ്ടത്തോടെയും സൗകര്യത്തോടെയും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹോം ഫുഡ് ബ്രാൻഡുകൾ. അടുക്കളയിൽ നിന്ന് മാർക്കറ്റിലേക്ക് ഒരു കുതിച്ചു ചാട്ടം തന്നെ സംഭവിച്ചു കഴിഞ്ഞു. വീട്ടിലെ രുചി വിപണിയുടെയും കൊതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
വീട്ടിലെ അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണം എന്നും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. അമ്മയുടെ കൈപുണ്യ രുചിയും, വീട്ടിലെ ശുചിത്വവും, സ്നേഹവും കലർന്ന ഭക്ഷണത്തിന് ഒരു വ്യത്യസ്തതയുണ്ട്. ഇന്ന് ആ രുചി തന്നെ പുതിയ തലമുറയുടെ ബിസിനസ് ആശയമായിരിക്കുന്നു. “ഹോം ഫുഡ് ബ്രാൻഡുകൾ” എന്ന് പറയുമ്പോൾ, ഇത് വെറും ഭക്ഷണം വിൽക്കൽ മാത്രമല്ല; രുചിയും വിശ്വാസവും ചേർന്ന ഒരു ബ്രാൻഡ് സൃഷ്ടിക്കലാണ്. സമകാലിക ജീവിതശൈലിയാണ് വീട്ടിൽ ആളുകക്ക് പാചകം ചെയ്യാനുള്ള സമയം കുറക്കുന്നത്.
ജോലി, പഠനം, യാത്ര—എല്ലാം കൂടി വീട്ടുകാർ സമയമില്ലാത്തവരും പല വഴിക്കും ആയതോടെ എല്ലാരും സൗകര്യത്തോടെയും വിശ്വാസ്യതയുടെയും ഒരുമിച്ചു ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നു. ഈ അവസരമാണ് ഹോം ഫുഡ് ബ്രാൻഡുകൾക്ക് ജനകീയത നൽകിയത്. ഇന്ന് സ്നാക്ക്സ്, പിക്കിൾസ്, ലഞ്ച് ബോക്സ് സെർവിസിസ്, ബാക്കിങ്, മില്ലറ്റ് പ്രോഡക്ടസ്, ബേബി ഫുഡ് മിക്സസ് — എല്ലാം വീട്ടമ്മമാരും യുവതികളും കൈകാര്യം ചെയ്യുന്ന വലിയൊരു മാര്‍ക്കെറ്റ് ആണ്.
ഹോം ഫുഡ് ബിസിനസ് സ്ത്രീകൾക്ക് അനുയോജ്യം ആകാൻ പല കാരണങ്ങളുണ്ട്: വീട്ടിൽ നിന്ന് തുടങ്ങാം ചെലവ് വളരെ കുറവ്രു ചിയിൽ ഭക്ഷണമുണ്ടാക്കാനുള്ളസ്ത്രീകളുടെ സ്വാഭാവിക ശേഷി.ഓൺലൈൻ മാർക്കറ്റിംഗ് ചെയ്യാനുള്ള എളുപ്പം,കുടുംബ ചുമതലകൾക്കൊപ്പം നടത്താം വീട് + അടുക്കള =ക്രീയേറ്റിവിറ്റി എന്ന ഈ സമവാക്യം തന്നെയാണ് ആയിരക്കണക്കിന് വനിതകളെ വിജയത്തിലേക്ക് നയിക്കുന്നത്.
ഹോം ഫുഡ് ബ്രാൻഡുകളുടെ പ്രധാന വിഭാഗങ്ങൾ: സ്നാക്ക്സ് & സ്വീറ്റ്, ഹോംമേഡ് ചോക്ലേറ്റസ് എന്നിവയാണ്. ഇവ ഫെസ്റ്റിവൽ സീസണിലും ഗിഫ്റ്റിംഗ് മാർക്കറ്റിലും വലിയ ചലനം സൃഷ്ടിക്കുന്നു. പിക്കിൾസ് & മസാല മിക്സസ് മത്സ്യ, മാങ്ങ, പുളി, ഇഞ്ചി പിക്കിളുകൾ ഹോംമേഡ് സാമ്പാർ, രസം, ബിരിയാണി മസാല മിക്സസ് ഇവയ്ക്ക് റിപീറ്റ് കസ്റ്റമേഴ്സ് ഉറപ്പാണ്. ലഞ്ച് ബോക്സ് & ടിഫിൻ സെർവിസിസ് ഓഫീസ് ജോലിക്കാർ, സ്റ്റുഡന്റസ്, വർക്കിംഗ് വുമൺ എന്നിവരാണ് പ്രധാന ഉപഭോക്താക്കൾ. ഹെൽത്ത് -ബേസ്ഡ് ഫുഡ്സ്, മില്ലറ്റ് മിക്സസ്, ബേബി ഫുഡ് പൌഡർസ്, ഷുഗർഫ്രീ, ഫ്രീ സ്നാക്ക്സ് ഹെൽത്ത് കോൺഷ്യസ് ആയ കുടുംബങ്ങളിൽ ഉള്ള ഡിമാൻഡ് വലിയതാണ്.
ബേക്കിങ് കേക്സ്, ബ്രൗണീസ്, കപ്പ്കേക്സ്, പ്ലം കേക്സ് —ഹോം ബേക്കർസ് ഇന്ന് ഒരു വലിയ വ്യവസായം തന്നെയാണ്. ഒരു ഹോം ഫുഡ് ബ്രാൻഡ് വിജയിപ്പിക്കുന്ന രഹസ്യങ്ങൾ
Quality is King
ശുദ്ധമായ ഇൻ ക്രീഡിയന്റ്സ്, ഹൈജിൻ, കോൺസിസ്റ്റൻസി ഇതാണ് ഉപഭോക്താക്കളെ പിടിച്ചിരുത്തുന്ന പ്രധാന ഘടകം. പാക്കേജിങ് & ബ്രാൻഡിംഗ് ബ്രാൻഡ് നാമം, ലേബൽ, അട്രാക്റ്റീവ് പാക്കറ്റ് — വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം ആയാലും പ്രൊഫഷണൽ ലുക്ക് ആവശ്യമാണ്.
സോഷ്യൽ മീഡിയ പ്രെസെൻസ്: ഇൻസ്റ്റാഗ്രാം റീൽസ്, വാട്സ്ആപ്പ് സ്റ്റാറ്റസ്, ഫേസ്ബുക് പേജസ് —ഇവയാണ് ഏറ്റവും മികച്ച മാർക്കറ്റിംഗ് ടൂൾസ്.
കസ്റ്റമർ ട്രസ്റ്റ്: ടേസ്റ്റ് + ടൈംലി ഡെലിവറി + ഹൈജിൻ = റിപീറ്റ് കസ്റ്റമേഴ്സ് . യൂണിക്ക് സിഗനേച്ചർ ഡിഷ് മിക്ക വിജയകരമായ ഹോം ബ്രാൻഡുകൾക്കും “സിഗനേച്ചർ ഐറ്റം ” ഉണ്ടാകും. ഉദാ: ഒരു പ്രത്യേക പിക്കൾ, ഒരു സ്പെഷ്യൽ സ്നാക്ക്സ്, ഒരു യൂണിക്ക് കേക്ക്. ഓൺലൈൻ പേയ്മെന്റ്സ് & ഹോം ഡെലിവറി ഓപ്ഷൻസ് വ്യാപകമായി ലഭ്യമാണ്. പ്രധാനമായും കസ്റ്റമേഴ്സ് “സേഫ്, ഹോംമേഡ് ഫുഡ് ” പ്രാധാന്യമർഹിക്കുന്നു. ഗവണ്മെന്റ് രെജിസ്ട്രേഷൻ (FSSAI) ലഭ്യമാക്കൽ ഇന്ന് എളുപ്പമാണ്.
ക്ലൗഡ് കിച്ചൻ കൾചർ ഇന്ന് വലിയ തോതിൽ ഉയർന്നിരിക്കുന്നു . ഇൻഫ്ലുൻസർസ് മാർക്കറ്റിംഗ് സ്മാൾ ബ്രാൻഡ്നെ സപ്പോർട്ട് ചെയ്യുന്നു എന്നത് ഈ മേഖലയിൽ വലിയ സപ്പോർട്ടിന് കാരണമയി. ഒന്ന് കിടിലൻ പാചകശേഷി ഉണ്ടെങ്കിൽ, ഇന്ന് ഒരു സ്ത്രീക്ക് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ നേടാൻ സോഷ്യൽ മീഡിയ മാത്രം മതിയാകും. അടുക്കളയിൽ നിന്ന് സംരംഭകത്വത്തിലേക്ക് വന്ന സ്ത്രീകളുടെ വിജയത്തിന്റെ കഥ ഇന്ന് അങ്ങാടിയിൽ പാട്ടാണ്. വീട്ടിലെ കുക്കറിന്റെ ശബ്ദം, ഒരിക്കൽ വെറും വേവിച്ചെടുക്കലിന്റെ ശബ്ദമായിരുന്നു. അടുക്കളയിൽ നിന്നുയരുന്ന വറവിന്റെയും പൊരിക്കലിന്റെയും മണം മടുപ്പും സങ്കടവും നിറഞ്ഞതായിരുന്നു. ഇന്ന് അതേ പ്ലാറ്റഫോം ഒരു സ്ത്രീയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും സന്തോഷത്തിന്റെ യും ചിഹ്നമാണ്. വീട്ടിലെ സാധാരണ റസീപ്പികൾകൾ തന്നെ ഇന്നു ലൈഫ്‌സ്‌റ്റൈൽ പ്രോഡക്ടസ് ആയി മാറുന്നു. ഒരു രുചികരമായ പിക്കൾ, ഒരു ടിഫിൻ ബോക്സ്, ഒരു പഴംപൊരി, ഒരു സ്നാക്ക്സ് ഇതെല്ലാം ഇന്ന് ബ്രാന്റു കളാകുന്നു.
ഹോം ഫുഡ് ബ്രാൻഡുകൾ വെറും ഒരു സ്മോള്‍ ബിസിനസ അല്ല; അത് സ്ത്രീകൾക്ക് സ്വന്തമായി ഒരു തിരിച്ചറിയൽ, ഒരിടവേളയുമില്ലാതെ പാചകം ചെയ്തിരുന്ന കയ്യുകൾക്കൊരു സാമ്പത്തിക ശക്തി, കുടുംബത്തിനും സമൂഹത്തിനും ഒരു പ്രചോദനം. അടുക്കളയിൽ നിന്ന് തുടങ്ങുന്ന ഈ യാത്രനാളെ ഒരു വലിയ ബ്രാന്‍ഡ് സ്റ്റോറി ആകാം.
സ്ത്രീകൾ ജോലിക്കപ്പുറം സംരംഭകരാകുന്ന കാലം
ഇന്നത്തെ കാലത്ത് സ്ത്രീകൾക്ക് കരിയറിനെക്കുറിച്ചുള്ള ചിന്ത ജോലി എന്ന പരിധിയിൽ ഒതുങ്ങുന്നതല്ല. അതിനുമപ്പുറത്തേക്ക് അത് ചിറകു വിരിച്ചു പറന്നു പോയിരിക്കുന്നു. അവർ ഇന്ന് സംരംഭകർ, ബ്രാൻഡ് ഉടമകൾ, ക്രിയേറ്റർമാർ, മാർക്കറ്റ് ലീഡേഴ്സ് എന്നിങ്ങനെ എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. വീട്, കുടുംബം, ജോലി — എല്ലാം തുല്യതയോടെ കൈകാര്യം ചെയ്‌തുകൊണ്ട് സ്വന്തം സാമ്പത്തിക സ്വാതന്ത്ര്യം നേടുന്ന സ്ത്രീകൾക്ക്, ബിസിനസ് ഒരു വരുമാനം മാത്രമല്ല.തങ്ങളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒരു വഴിയുമാണ്. അതിൽ ഇന്ന് സ്ത്രീകൾ ഏറെ ഇഷ്ടത്തോടെയും സൗകര്യത്തോടെയും തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹോം ഫുഡ് ബ്രാൻഡുകൾ. അടുക്കളയിൽ നിന്ന് മാർക്കറ്റിലേക്ക് ഒരു കുതിച്ചു ചാട്ടം തന്നെ സംഭവിച്ചു കഴിഞ്ഞു. വീട്ടിലെ രുചി വിപണിയുടെയും കൊതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
SOCIAL
Sneha GS
12/12/20251 min read
