

ഇറ്റാലിയൻ ലസാന്യയുടെ ക്രീമി സമൃദ്ധിയിലേക്ക് ഇന്ത്യൻ തന്തൂരിയുടെ ഹൃദ്യമായ രുചി ചേർന്നപ്പോൾ ഉണ്ടാകുന്ന ഒരു മനോഹര ഫ്യൂഷൻ വിഭവമാണ് ഇത്.
ആദ്യം ലസാന്യ തെയ്യാറാക്കാം
ആവശ്യമായ ചേരുവകൾ
മൈദ – 1 കപ്പ്
മുട്ട – 1
ഉപ്പ് – ഒരു ചെറിയ നുള്ള്
ഒലീവ് ഓയിൽ – 1 ടീസ്പൂൺ (ഓപ്ഷണൽ)
തെയ്യാറാക്കുന്ന വിധം:
ഒരു ബൗളിൽ മൈദയും ഉപ്പും ചേർക്കുക. അതിലേക്ക് മുട്ട ചേർത്ത് കൈകൊണ്ട് അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് കലർത്തുക. കുറച്ച് ഒട്ടുന്ന മാവ് ആയാൽ മതി. ആവശ്യമെങ്കിൽ അല്പം വെള്ളം ചേർക്കാം. മാവ് ഒരു ക്ലീൻ പ്ലാറ്റ്ഫോമിൽ വെച്ച് 8–10 മിനിറ്റ് നന്നായി കുഴയ്ക്കുക. മൃദുവും എലാസ്റ്റിക് ആയ മാവ് ആയിരിക്കണം. കുറച്ചു നേരം റെസ്റ്റ് ചെയ്യിക്കുക. മാവ് ഒരു ബോൾ ആക്കി, അല്പം ഒലീവ് ഓയിൽ തേച്ച് കവർ ചെയ്ത് 30 മിനിറ്റ് മാറ്റിവെക്കുക. ഇതു ഷീറ്റുകൾ എളുപ്പത്തിൽ പരത്താൻ സഹായിക്കും. മാവ് ചെറിയ ബോൾസാക്കി മാറ്റി. ഓരോ ബോളും ചപ്പാത്തി പോലെ പരത്തുക. (കഴിയുന്നത്ര തിൻ ആയിരിക്കണം.) ലസാന്യ പാനിന്റെ നീളത്തിന് അനുസരിച്ച് ചതുരം അല്ലെങ്കിൽ നീളത്തിൽ കത്തി ഉപയോഗിച്ച് കട്ട് ചെയ്യുക. ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കുക. അ ൽപം ഉപ്പും ഒരു തുള്ളി ഒലീവ് ഓയിലും ചേർക്കുക. ഷീറ്റുകൾ 1–2 മിനിറ്റ് മാത്രം തിളപ്പിക്കുക. പിന്നെ പുറത്തെടുത്ത് തണുത്ത വെള്ളത്തിൽ ഇടുക. ഇപ്പോൾ നിങ്ങളുടെ ഫ്രെഷ് ലസാന്യ ഷീറ്റുകൾ റെഡി.
പ്രധാന ചേരുവകൾ
നന്നായി ചീന്തിയ തന്തൂരി ചിക്കൻ – 1 കപ്പ്
ലസാന്യ ഷീറ്റുകൾ
ടൊമാറ്റോ സോസ് – 1 കപ്പ്
ക്രീം – ¼ കപ്പ്
മോസറല്ലയും ചെഡാറും – ആവശ്യത്തിന്
വെണ്ണ രണ്ട് ടീസ്പൂൺ.
ഉപ്പ്, മുളക് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ടൊമാറ്റോ സോസിൽ ക്രീം ചേർത്ത് മൃദുവായ ഗ്രേവി തയ്യാറാക്കുക.
ബേക്കിംഗ് പാത്രത്തിൽ ഗ്രേവി, ഷീറ്റ്, ചിക്കൻ, ചീസ് എന്ന ക്രമത്തിൽ പാളികൾ ഉണ്ടാക്കുക.
180°Cൽ 25–30 മിനിറ്റ് വരെ ബേക്ക് ചെയ്യുക. മുകളിൽ ചീസ് ഗോൾഡൻ നിറമാകുമ്പോൾ പുറത്തെടുക്കാം. കട്ട് ചെയ്ത് പീസ് പീസാക്കി രുചിയോടെ കഴിക്കാം.
-Smitha AP
തന്തൂരി ചിക്കൻ ലസാന്യ
തന്തൂരി ചിക്കൻ ലസാന്യ
ഇറ്റാലിയൻ ലസാന്യയുടെ ക്രീമി സമൃദ്ധിയിലേക്ക് ഇന്ത്യൻ തണ്ടൂരിയുടെ ശക്തമായ രുചി ചേർന്നപ്പോൾ ഉണ്ടാകുന്ന ഒരു മനോഹര ഫ്യൂഷൻ വിഭവമാണ് ഇത്. ഉപകരണങ്ങൾ നന്നായി ചീന്തിയ തണ്ടൂരി ചിക്കൻ – 1 കപ്പ് ലസാന്യ ഷീറ്റുകൾ ടൊമാറ്റോ സോസ് – 1 കപ്പ് ക്രീം – ¼ കപ്പ് മോസറല്ലയും ചെഡാറും – ആവശ്യത്തിന് വെണ്ണ ഉപ്പ്, മുളക് തയ്യാറാക്കുന്നത് 1. ടൊമാറ്റോ സോസിൽ ക്രീം ചേർത്ത് ഒരു മൃദുവായ ഗ്രേവി തയ്യാറാക്കുക. 2. ബേക്കിംഗ് പാത്രത്തിൽ ഗ്രേവി, ഷീറ്റ്, ചിക്കൻ, ചീസ് എന്ന ക്രമത്തിൽ പാളികൾ ഉണ്ടാക്കുക. 3. 180°Cൽ 25–30 മിനിറ്റ് വരെ ബേക്ക് ചെയ്യുക. മുകളിൽ ചീസ് പൊന്നനിറമാകുമ്പോൾ പുറത്തെടുക്കാം. വിശേഷത ക്രീമി പാളികളിലൂടെയുള്ള ചിക്കൻ തണ്ടൂരിയുടെ കദനവും സൃഷ്ടിക്കുന്ന രുചി വായനക്കാരെ ഉടൻ ആകർഷിക്കുന്നതാണ്.
COOKERY
Sneha GS
12/12/20251 min read
